Type Here to Get Search Results !

49 ഓളം അംഗൻവാടികളിൽ വർക്കർ / ഹെൽപ്പർ ഒഴിവുകൾ.

വനിതാ ശിശു വികസന വകുപ്പ് എറണാകുളം ഇടപ്പള്ളി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


പ്രായപരിധി 

2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. (SC/ ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും)


യോഗ്യത

വർക്കർ 

എസ്.എസ്.എല്‍.സി. പാസ്സായവര്‍ ആയിരിക്കണം.

അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം.


ഹെല്‍പ്പര്‍

എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

എസ്.എസ്.എല്‍.സി. പാസ്സാകാത്തവര്‍ ആയിരിക്കണം

അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം.


അവസാന തീയതി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023  


അപേക്ഷാ രീതി

കളമശ്ശേരി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി കാര്യാലയത്തിന്റെ വെബ്‌സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് അപേക്ഷ സ്വീകരിക്കുന്ന സ്ഥലമായ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഇടപ്പള്ളി അഡിഷണല്‍ വനിതാ വികസന കേന്ദ്രം ബില്‍ഡിങ് നജാത്ത് നഗര്‍ ചങ്ങമ്പുഴ നഗര്‍ പി. ഒ, കളമശ്ശേരി - 682033 വിലാസത്തിൽ അയക്കുകയോ നേരിട്ട് നൽകുകയോ ചെയ്യുക.


ഫോണ്‍: 0484-2558060. 


NB : അപേക്ഷയോടൊപ്പം കളമശ്ശേരി നഗരസഭയില്‍ നിന്ന് ലഭിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് കൂടി നൽകേണ്ടതാണ്.

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad