Type Here to Get Search Results !

Anganwadi Helper / Worker Recruitment| Apply Now

 എറണാകുളം ജില്ലയിലെ കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചു.


യോഗ്യത 

ഈ പഞ്ചായത്തുകളിൽ സ്ഥിരം താമസക്കാരും, സേവന തൽപരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.

അങ്കണവാടി വർക്കർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം (ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നടത്തുന്ന "എ" ലെവൽ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എൽ.സിക്ക് തുല്യമായി പരിഗണിക്കും..)

അങ്കണവാടി ഹെൽപ്പർ: എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഈ ഓഫിസിൽ നിന്നോ, ഫോൺ നമ്പറിൽ നിന്നോ അറിയാം.

ഫോൺ നമ്പർ : 0485 2828161


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad