Type Here to Get Search Results !

Assistant /Accountant Recruitments| Apply Now

 ഇടുക്കി : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ്/ അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു.


ശമ്പളം


പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനമാണ്.


യോഗ്യത

ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.

അപേക്ഷകർ ഇ-കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസവേതനാടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സർക്കാർ/അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേർഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.

ഒരു വർഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം.


പ്രായപരിധി : 18-35 വയസ്.


അപേക്ഷാ രീതി

ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 9 ന് മുൻപ് ജില്ലാ മാനേജർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.


സംശയങ്ങൾക്ക് വിളിക്കുക

04862232365

94000 68506


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad