കേരള സംസ്ഥാന യുവജന കമ്മീഷൻ
വികാസ് ഭവൻ തിരുവനന്തപുരം- 695033 ഫോൺ 0471 2308630
യുവജന കമ്മീഷൻ - വിവിധ പദ്ധതികളിലേയ്ക്ക് സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ജില്ലാ കോ ഓർഡിനേറ്റർമാർ എന്നിവരെ മാർച്ച് 2024 വരെയുള്ള കാലയളവിലേക്ക് തെരഞ്ഞെടുക്കുന്നു.
ഒഴിവുകൾ
സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/-ജില്ലാ കോ ഓർഡിനേറ്റർമാർ(28 എണ്ണം ഓണറേറിയം.6000/-)
ജില്ലയിൽ രണ്ട് ഒഴിവുകൾ എന്ന നിലയിൽ 14 ജില്ലകളിലായി ആകെ 28 ജില്ലാ കോഓഡിനേറ്റർമാരെയും, ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു.
പദ്ധതി കാലയളവ് മാർച്ച് 2024 ന് അവസാനിക്കുന്നതാണ്.
യോഗ്യത
ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത +2 വും, പ്രായപരിധി 18 വയസ്സിനും - 40 വയസ്സിനും മദ്ധ്യേ ആണ്. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും - 40 വയസ്സിനും മദ്ധ്യേ ആണ്.
പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ടി തസ്തികകളിൽ മുൻഗണന നൽകുന്നതാണ്.
അപേക്ഷരീതി
താല്പര്യം ഉള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് തലത്തിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്, നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
വെബ്സൈറ്റ് : Click Here
Application Form : Click Here