തൃശ്ശൂർ ജില്ലയിൽ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 90 ദിവസത്തേയ്ക്ക് ഫീൽഡ് വർക്കർ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു.
പൊതുസ്ഥല ശുചീകരണം, കൊതുകിന്റെ ഉറവിടനശീകരണം, കൂത്താടി നശീകരണ സ്പ്രേയിംഗ്, ഫോഗിംഗ്, ഇൻഡോർ സ്പെയ്സ് സ്പ്രേയിംഗ് (ഐ.എസ്.എസ്,) ഇൻഡോർ റസിഡ്യൂവൽ സ്പ്രേയിംഗ് (ഐ.ആർ.എസ്) മുതലായവ നടപ്പാക്കുന്നതിനായാണ് നിയമനം.
യോഗ്യത
ഏഴാംക്ലാസ്സ് മിനിമം വിദ്യാഭ്യാസ യോഗ്യതയുള്ളതും 18നും 55നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വേതനം
പ്രതിദിനം 675 രൂപ നിരക്കിൽ പൂർണ്ണമായും ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചാവക്കാട്, കുന്നംകുളം, തൃശ്ശൂർ, ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലുള്ള വെക്റ്റർ കൺട്രോൾ യൂണിറ്റുകളിൽ ആയിരിക്കും നിയമനം.
അപേക്ഷാ രീതി
താല്പര്യമുള്ളവർ ജൂൺ 27ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റവ്യൂവിൽ രാവിലെ 11 മണിക്കു മുൻപായി നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണം.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.