കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ
ഒഴിവ്: 3
യോഗ്യത: CPed/ BPed
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
വാർഡൻ കം ട്യൂട്ടർ
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ അധ്യാപന യോഗ്യത/ BED
പരിചയം: ഒരു വർഷം
പ്രായം: 35 - 56 വയസ്സ്
ശമ്പളം: 29,700 രൂപ
കെയർടേക്കർ
ഒഴിവ്: 4
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
ധോബി
ഒഴിവ്: 2
പരിചയം: ഒരു വർഷം
പ്രായം: 30 - 56 വയസ്സ്
ശമ്പളം: 18,225 രൂപ
സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ
ഒഴിവ്: 1
യോഗ്യത: ESM
പരിചയം: ഒരു വർഷം
പ്രായം: 30 - 60 വയസ്സ്
ശമ്പളം: 20,385 രൂപ
അവസാന തീയതി
ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.
അപേക്ഷാ രീതി
പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ മെയിലിലേക്കോ അയയ്ക്കാം.
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.