Type Here to Get Search Results !

Data Entry Operator Vacancy In Women & Child Development Department Kerala| Apply Now

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.


ശമ്പളം : 21,175 രൂപ പ്രതിമാസം .

ഒഴിവുകൾ : ഒന്ന്.

യോഗ്യത 

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത.


സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. ഉയർന്ന പ്രായപരിധി 45 വയസ്.

അവസാന തീയതി 

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 വൈകിട്ട് അഞ്ചുമണി.


അപേക്ഷാ രീതി 

സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ വനിത ശിശുവികസന ഡയറക്ടർ, വനിതാ ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം.


തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad