ITI കഴിഞ്ഞവർക്ക് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നവംബർ 13ന് രാവിലെ 10 മുതൽ ആലപ്പുഴ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ.യിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തും.
ആലപ്പുഴ ആർ.ഐ. സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തിലൽ കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്.
ജില്ലയിലെ വിവിധ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ അപ്രന്റിസുകളെ നേരിട്ട് തെരഞ്ഞടുക്കും. എഞ്ചിനീയർ, നോൺ എഞ്ചിനീയറീംഗ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവ സഹിതം എത്തണം.
വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.
ഫോൺ നമ്പർ : 0477 223 0124
98955 28126
ഇമെയിൽ : ricalappuzha@gmail.com