കേരള നോളജ് ഇക്കോണമി മിഷനും ഗവൺമെന്റ് സൈബർ പാർക്ക് കോഴിക്കോടും, കോഴിക്കോട് ഫോറം ഫോർ ഐടിയും (CAFIT) സംയുക്തമായി കോഴിക്കോട് സൈബർ പാർക്കിൽ മെയ് 13, 14 തീയതികളിൽ പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജി വിദ്യാർകൾക്കും മുൻഗണന നൽകുന്ന പ്ലെയ്സ്മെന്റ് ഡ്രൈവിൽ മറ്റു തൊഴിലന്വേഷകർക്കും പ്രവൃത്തി പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
സൈബർ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കമ്പനികളിൽ നിന്നുമുള്ള 1500- ലധികം ഐടി- നോൺ ഐടി വിഭാഗത്തിൽപ്പെടുന്ന തൊഴിലവസരങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.
അപേക്ഷാ രീതി
റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ, www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.