Type Here to Get Search Results !

Anganwadi worker helper jobs| Jobs In Palakkad

 മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ നിയമനം.


അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പറിന് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം.


അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണം.


അപേക്ഷ ശിശുവികസന പദ്ധതി ഓഫീസർ, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തിൽ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.


ബന്ധപ്പെടേണ്ട നമ്പർ : 0491 252 9842

തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ  കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad