കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ മൾട്ടിപർപസ് വർക്കർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായാണ് നിയമനം.
യോഗ്യത : പ്ലസ്ടു , ഡി .സി.എ /എം.എസ് ഓഫീസ്.
അപേക്ഷാ രീതി
കമ്പ്യൂട്ടർ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 23 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.