Type Here to Get Search Results !

Job Openings In IIM Calicut and Kochi| Apply Now


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (IIM) കോഴിക്കോട്, കൊച്ചി കാമ്പസുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.


സപ്പോർട്ട് എൻജിനീയർ (ഐ.ടി.)


കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ഒഴിവ്-1. ശമ്പളം: 24,300 രൂപ. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./സി.ഇ./ഐ.ടി.)/ ബി.ഇ. (സി.എസ്./സി.ഇ./ഐ.ടി.)/എം.സി.എ.എം.എ സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി.), ഒരുവർഷത്തെ പ്രവൃത്തിപരിചയം 55 ശതമാനം മാർക്കോടെ ബി. സി.എ./ബി.എസ്സി. (കംപ്യൂട്ടർ സയൻസ്/ഐ.ടി.), രണ്ടുവർഷത്തെ പ്രവൃത്തിപരിചയം 55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ. ടി.കംപ്യൂട്ടർ ഹാർഡ്വേർ മെയിന്റനൻസ്), രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ്.


 ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 3 (5 pm).


സപ്പോർട്ട് എൻജിനീയർ (സിവിൽ)


കോഴിക്കോട് ഐ.ഐ.എമ്മിലാണ് അവസരം. ശമ്പളം: 24,300 രൂപ. യോഗ്യത: സിവിൽ എൻജി നീയറിങ്ങിൽ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ, നാലുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ.,രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 


എസ്റ്റേറ്റ് സൂപ്പർവൈസർ


ഒഴിവ്-1. യോഗ്യത: ബിരുദം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം (ഫയർ സേഫ്റ്റി, സെക്യൂരിറ്റി, ട്രാൻസ്പോർട്ട്, എസ്റ്റേറ്റ് മാനേജ്മെന്റ്). അല്ലെങ്കിൽ എസ്.എസ്.എൽ.സി., 15 വർഷത്തിൽ കുറയാത്ത സർവീസുള്ള എക്സ്-സർവീൻ. പ്രായം: 40 വയസ്സ് കവിയരുത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 3 (5 pm).


പ്രോജക്ട് മെന്റർ


കൊച്ചി, ഐ.ഐ.എം.കെ. കാമ്പസിൽ കരാർ നിയമനമാണ്. ശമ്പളം: 36,300 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്ത രബിരുദം, പ്രവൃത്തിപരിചയം (അനലറ്റിക്കൽ റോൾ, ക്ലൈന്റ് എൻഗേജ്മെന്റ്, അക്കൗണ്ട് മാനേജ്മെന്റ്). പ്രായം; 40 വയസ്സ് കവിയരുത്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 30.


സ്പോർട്സ് കോ-ഓർഡിനേറ്റർ


ഒഴിവ്:1, ശമ്പളം: 30,000-35,000 രൂപ, യോഗ്യത: ഫിസിക്കൽ എജുക്കേഷൻ/ സ്പോർട്സ് സയൻ സിൽ ബിരുദം/ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദവും ഫിസിക്കൽ എജുക്കേഷൻ/ സ്പോർട്സ് സയൻസിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. പ്രായം: 25-40. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5pm).


ഓഫീസ് അറ്റൻഡന്റ്


ശമ്പളം: 18,000 രൂപ, യോഗ്യത: പ്ല അല്ലെ ങ്കിൽ തത്തുല്യ യോഗ്യത, 2 വർഷം പ്രവൃത്തിപരിച യം. പ്രായം: 28 കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).


അഡ്മിൻ അസോസിയേറ്റ്


ശമ്പളം: 24,300 രൂപ, യോഗ്യത: ബിരുദാനന്തര ബിരുദവും രണ്ടുവർഷം പ്രവൃത്തിപരിചയവും ബിരുദവും കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപ രിചയവും. പ്രായം: 35. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 8 (5pm).


അപേക്ഷാ രീതി

 https://iimk.ac.in/vacancy എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad