ഫയർ ആൻഡ് റെസ്ക്യു സർവീസ് വകുപ്പിൽ (കൊല്ലം ജില്ലയിലെ)വനിത ഹോം ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത : സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർക്കും, കേരള പൊലീസ്, ജയിൽ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലെ യൂണിഫോം സർവീസിൽ നിന്നും വിരമിച്ച എസ്എസ്എൽസി/തത്തുല്യ യോഗ്യതയുള്ള ശാരീരികക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 35നും 58നും മധ്യേ.
അപേക്ഷ രീതി : പൂരിപ്പിച്ച അപേക്ഷ,വിദ്യാഭ്യാസയോഗ്യത, സർവീസിൽ നിന്ന് വിരമിച്ച ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം മാർച്ച് 31 വൈകിട്ട് അഞ്ചിനകം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷ ഫോമിന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായോ ഫോൺ നമ്പരിലോ രാവിലെ 11 മണി മുതൽ നാല് വരെ ബന്ധപ്പെടാം.
ഫോൺ നമ്പർ :
0474 2746200
94979 20062
(പ്രവർത്തി ദിവസങ്ങളിൽ വിളിക്കുക.)
തൊഴിൽവാർത്തകളുടെ അപ്ഡേറ്റ് ലഭിക്കുന്നതിന് വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ, താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.