Type Here to Get Search Results !

Career Expo Disha Mega Thozhil Mela| Apply Now


 കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു.


50ൽ അധികം കമ്പനികളാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. 


ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളേജിൽ വെച്ചാണ് 'കരിയർ എക്സ്പോ- ദിശ 2024' സംഘടിപ്പിക്കുന്നത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.


ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ,ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ,അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.


അപേക്ഷാ രീതി


https://forms.gle/b5bRWsiVmeHTLmmy9 എന്ന ലിങ്ക് വഴി ഓൺലൈനായി തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

ബയോഡേറ്റ 5 കോപ്പികൾ, പാസ്പോര്ട്ട് സൈസ് ഫോട്ടോ 5 കോപ്പികൾ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ എന്നിവ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർഥികളുടെ പക്കൽ ഉണ്ടായിരിക്കണം.


വിശദവിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന 

'employabilitycentrekottayam' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.


Facebook Page


ഫോൺ നമ്പർ : 0481 256 0413

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad